Wednesday, September 5, 2007

പ്രാര്‍ത്ഥന



പ്രാര്‍ത്ഥന എനിക്കെന്നും ആനന്ദവും ആശ്വസവും ആയിരുന്നു.അത്‌ ദൈവത്തിനോട് മാത്രം ആയിരിക്കണേ എന്ന കര്യത്തില്‍ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.മാറ്റാരുമായും അത് പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹികുന്നില്ല അല്പം പോലും...


ഓരോന്നായി നഷ്ട് പെടുമ്പോഴണ്‌ പ്രാര്‍ത്ഥന യുടെ ആഴവും കാഠ്യന്യവും വിശ്വസവും വര്‍ദ്ധിക്കുക!എല്ലാം നേടിയവനേക്കാള്‍ ആശ്വസം അതുനല്‍കുകയും ചെയ്യുന്നു.ഏന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ കണ്ണുനീരിനെ കൂടി പങ്കാളിയാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. പ്രര്‍ത്ഥന എപ്പൊഴും ആഗ്രഹങളും അഭിലാഷങളും വ്യാകുലതകളുമായി ബന്ധപ്പേട്ടത് തന്നെയായിരിക്കും.


ഒരു നല്ലമനുഷ്യനായി ജീവിക്കാന്‍ കഴിയണേ..എന്നത് മത്രമാണ്‌ എന്റെ ഏറ്റവും വലിയ അഭിലാഷം! ദൈവം നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹങള്‍ക്ക് നന്ദിചെയ്യാന്‍ കഴിയണേ..എന്നതാണ്‌ വലിയ പ്രാര്‍ത്ഥന,അലപ്പം പോലും അതിനോപ്പമെത്താന്‍ എനിക്കു കഴിയുന്നുമ്മില്ല.!പ്പ്രിയപെട്ടവരോടെല്ലാം എന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അപേക്ഷിക്കാറുണ്ട്‌ അതുപോലെ തന്നെ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുമുണ്ട്‌.
പ്രാര്‍ത്ഥനയെക്കാളേറെ ഭാരം ഇറക്കിവെക്കാന്‍ കഴിയുന്ന അത്താണി വേറെയുണ്ടോ ?വഴിയില്ല !! മനസ്സുത്തുറന്നു പ്രര്‍ത്ഥിച്ചാല്‍ ലഭിക്കുന്ന ആശ്വസം മറ്റെന്തിന്‌ പകരം വെക്കാനാകും?അതിനെക്കാളുപരിയായ വല്ല ശക്തിയുമുണ്ടോ?? പ്രാര്‍ത്ഥന ദൈവത്തിന്‍റെ അനുഗ്രഹവും കരുണയും തന്നെയാണ്‌,അതവന്‍ ഏറ്റെടുത്താല്‍ പിന്നെ നാമെന്തിന്‌ വ്യാകുലപ്പെടണം?


ഒരു നല്ലമനുഷ്യനായി ജീവിക്കുക എന്നതാണ്‌ ജീവിത ലക്‌ഷ്യത്തിന്റെ ആകെ തുക, ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കുമ്പോള്‍ നല്ല മകനും, നല്ല സഹോദരനും, നല്ല സുഹൃത്തും നല്ല ഭര്‍ത്താവും നല്ല പിതാവും അല്ലാതാകുമോ?? ഇവിടേയും പ്രാര്‍ത്ഥന എന്റെ സഹായത്തിനെത്തുന്നു..

9 comments:

ഇളംതെന്നല്‍.... 6/9/07  

കൂടുതല്‍ കൂടുതല്‍ എഴുത്തുക ..

വല്യമ്മായി 6/9/07  

നല്ല ചിന്ത.പ്രാര്‍ത്ഥന സ്വീകരിക്കുമാറാകട്ടെ.

മഴത്തുള്ളി 6/9/07  

പ്രാര്‍ത്ഥനയെപ്പറ്റി വളരെ നന്നായി എഴുതിയിരിക്കുന്നു. ഇനിയുമെഴുതൂ, ആശംസകള്‍.

Anonymous,  6/9/07  

hi, pranayavum, virahavum maathram vishayamakkunna innu 'PRARTHANA'polullava verittu nilkunnu... Hridayathe thotta oru srishti koodi......
with love ashraf

Anonymous,  7/9/07  

hi shefe,
Nee aalu kollamallo?

Musthafa 11/9/07  

ചെരുപ്പിനെറ് വാറു പൊട്ടിയാലും പ്രാ‍റ്ത്തിക്കണമെന്നല്ലേ പ്രവാചക വചനം.

Shaf 16/9/07  

Dear Ilamthennal,Valyammayi,Mazhathully,hima,mp madayil and ashraf ,
നന്നി എന്ന ഒറ്റ വാക്കുക്കോണ്ട്‌ കടപ്പാടുകള്‍ തീര്‍ക്കുന്നില്ല.

Malayali Peringode 10/2/08  

പ്രാര്‍ഥിക്കുക, പ്രവര്‍ത്തിക്കുക.
വിജയം സുനിശ്ചയം!
ഈ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ് :)

കുറ്റ്യാടിക്കാരന്‍|Suhair 11/6/08  

നിന്റെ പ്രാര്‍ത്ഥനയില്‍ എന്നെക്കൂടെ ഉള്‍ക്കൊള്ളിക്കില്ലേ?

നല്ല പോസ്റ്റ്...

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP