Friday, January 9, 2009

നൊമ്പരങ്ങള്‍ ബാക്കിയാകുമ്പോള്‍..


യിടെയായി കിട്ടികൊണ്ടിരിക്കുന്ന മെയിലുകളില്‍
ഭൂരിഭാഗവും ഇസ്രയേല്‍ എന്ന പൈശാചിക രാജ്യത്തിന്റെ നരഹത്യയുടെ ഭീകരമായ ചിത്രങ്ങളാണ്,ഐക്യരാഷട്രസഭ മനുഷയ്കുലത്തെ വ്യഭിചരിച്ചതിന്റെ അനന്തരഫലമായി പിറവിയെടുത്ത രാഷട്രമാണ് ഇസ്രയേല്‍.ഇന്നത് ലോക സമാധാനത്തിനു തന്നെ ഭീഷണിയായിരിക്കുന്നു. ചെറിയകുട്ടികളുടെ ജീവനറ്റ ശരീരങ്ങള്‍ കാണുമ്പോള്‍ കണ്ണുനിറയുന്നു, എങ്ങനെ കഴിയുന്നു ഈ ക്രൂരത..

ഗാസിലേക്ക് യു.അ.ഇ റെഡ്ക്രസന്റ് വഴി അയക്കാന്‍
ഷാര്‍ജയിലെ ഒരു ജോര്‍ദാനിയന്‍ കമ്പനി തന്ന ഫസ്റ്റെയ്ഡ്[first aid] മരുന്നുകളുടെ ജോലിയുമായി ബന്‍‌ധ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എന്റെ കൂടെ തന്നെജോലിച്ചെയ്യുന്ന ഫാര്‍മസിസ്റ്റായ ‘സുഹ’യുടെ സഹായം പലതവണ ആവശ്യമായി വന്നത്.ഇതിനിടയില്‍ ഞാനവളുടെ/അവരുടെ ജീവിതത്തെകുറിച്ച് ചോദിച്ചു, സുഹ പാലസ്തീനിലെ ‘തര്‍ശിഹ’ എന്ന പ്രവശ്യയില്‍ നിന്നാണ്.ഇന്നത് ഇസ്രായേലിന്റെ കൈവശമാണത്രെ..


ഇന്നവിടെ അറിയുന്നവര്‍ ആരെല്ലാം ഉണ്ട് എന്ന എന്റെ ചോദ്യത്തിനുത്തരമായി അവള്‍ പറഞ്ഞു “ഒത്തിരിപേര്‍, ഇനിയൊന്ന് പരസ്പരം കണ്ടുമുട്ടുമോ എന്നോന്ന് പ്രതിക്ഷിക്കാന്‍ പോലും വകയില്ല ഞ്ഞങ്ങള്‍ക്ക്”.


‘ഷെഫീര്‍ ഈയിടെ യല്ലെ വെക്കേഷന് പോയത്’? ചായക്ലാസ് ചുണ്ടോടടുപിച്ചവള്‍ ചോദിച്ചു.“ അതെ രണ്ടുമാസങ്ങള്‍ക്കുമുന്‍പ്”, നിങ്ങളെങ്ങനെ ആഘോഷിച്ചു അവധിക്കാലം..ഒത്തിരിപേര്‍ വലിയവീട്ടീല്‍ നിസാറിന്റെ വീടിന്റെ ഫോട്ടോ കണ്ടീല്ലെ..എത്രവലിയ വീടാണത്.എന്തൊരു അഹ്ലാദമായിരിക്കുമെല്ലെ...കൊച്ചുകുട്ടിയെ പോലെയായി അവള്‍.

പെട്ടെന്ന് വല്ലാത്തോരു നൊമ്പരത്തിലായി അവളുടെ സംസാരം..നിനക്കറിയുമോ ഞാന്‍ ജനിച്ചത് എവിടെയാണെന്ന്? പാലസ്തിനില്‍, പൌരത്വവും അവിടെ തന്നെ..പഠിച്ചതെല്ലാം അമ്മാനില്‍, കുറച്ചുകാലം സിറിയയില്‍ ഇപ്പോള്‍ ഇവിടേയും..(യു എ ഇ ) ഒരു അന്താരാഷ്ട്ര കുടുബ്മായിട്ടല്ല..സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍ നിന്നും പുറത്താക്കിയതുകൊണ്ടുമാത്രം അലയേണ്ടിവന്നതാണത്.ഇപ്പോഴും എന്റെ ഉമ്മയുടെ ബന്‍‌ധുക്കള്‍ സിറിയയിലാണ്, ജോര്‍ദാനിലും ഈജിപ്തിലുമായി ബാക്കിയുള്ളവര്‍ ഞങ്ങളിവിടെയും..എന്ത് കുടുംബ ജീവിതം..? എന്താഘോഷം, എന്തവധിക്കാലം...? നിങ്ങള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ഇവിടെ മാളുകളിലും പാര്‍ക്കുകളിലുമായി സമയം തള്ളിനീക്കുന്നു.. തീരം കാണാതെ അലയുന്ന കപ്പലിനെ പോലെ..!!

ഒരിക്കല്‍ ഞ്ഞങ്ങളെല്ലാവരും കൂടെ പിറന്നനാടും നാട്ടുകാരേയും കാണാന്‍ പാലസ്തീനിലേക്ക് പോകാന്‍ ശ്രമിച്ചു..ഈജിപ്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ പോലീസ് തിരിച്ചുവിട്ടു..ഒന്നുകില്‍ ഇസ്രായേല്‍ ഗവണ്മെന്റില്‍നിന്നുള്ള മുന്‍‌കൂര്‍ അനുമതിയോ അല്ലേല്‍ ഇസ്രായേല്‍ പാസ്പോര്‍ട്ടോ കൈവശം വേണമെന്ന്!! എല്ലാവരേയും കൊന്നോടുക്കി അവിടം പിടിച്ചെടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അവിടേക്ക് പോകാന്‍ എങ്ങനെ അനുവധിക്കും..?സുഹയുടെ കണ്ണുകള്‍ നിറഞ്ഞുപോയി എന്നു മാത്രമല്ല വെളുത്ത കവിളുകളില്‍ ഇരുട്ട് പടര്‍ന്നതായും എനിക്ക് കണാന്‍ കഴിഞു.. നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസത്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍പോലും പറ്റുമോ..?


എന്തോ എന്റെ കണ്ണും നിറഞ്ഞതുകൊണ്ടാണെന്നറിയില്ല അവസാനമായി അവള്‍ പറഞ്ഞു “ ഇന്ത്യന്‍ ഗവണ്മെന്റ് ഞ്ഞങ്ങളെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഇന്ത്യന്‍ ജനത വല്ലാതെ സ്നേഹിച്ചിട്ടും..”


സമാധാനത്തിനായി എന്തെങ്കിലും ആശ്വാസവാക്കുകള്‍ പറയണമെന്നുണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ നാവതിനു വഴങ്ങിയില്ല...!!

20 comments:

[Shaf] 9/1/09  

നിങ്ങള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ഇവിടെ മാളുകളിലും പാര്‍ക്കുകളിലുമായി സമയം തള്ളിനീക്കുന്നു.. തീരം കാണാതെ അലയുന്ന കപ്പലിനെ പോലെ..!!
--
എന്തോ എന്റെ കണ്ണും നിറഞ്ഞതുകൊണ്ടാണെന്നറിയില്ല അവസാനമായി അവള്‍ പറഞ്ഞു “ ഇന്ത്യാന്‍ ഗവണ്മെന്റ് ഞ്ഞങ്ങളെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഇന്ത്യാന്‍ ജനത വല്ലാതെ സ്നേഹിച്ചിട്ടും..”

കുറ്റ്യാടിക്കാരന്‍ 9/1/09  

ആശ്വാസവാക്കുകള്‍ക്കൊന്നും അര്‍ത്ഥമില്ലാതായിരിക്കുന്നു ഷഫീര്‍..
ദു:ഖം അതിന്റെ ഏറ്റവും കഠിനമായ തലത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് ആരുടെ വാക്കുകളാണ് ആശ്വാസം നല്‍കുക?
റെഡ്ക്രസ്ന്റിനെ നമുക്ക് എങ്ങെനെയാണ് സഹായിക്കാന്‍ കഴിയുക എന്നുകൂടെ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

ഈ പോസ്റ്റിടാനും അവരെ സഹായിക്കാനുമുമുണ്ടായ നിന്റെ ഈ നല്ല മനസിന് നന്ദി.

ഇത്രയേറെ മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ ദൈവം ഒരിക്കലും കാണാതിരിക്കില്ല...

മലയാ‍ളി 9/1/09  

ശൈഖ്‌ അഹ്‌മദ്‌ യാസീനും അബ്‌ദുല്‍ അസീസ്‌ റന്‍തീസിക്കും ശേഷം സയണിറ്റുകളുടെ മരണക്കഴുകന്‍മാര്‍ ഫലസ്‌ത്വീനികളുടെ ഒരു ചെറുത്തുനില്‍പ്‌ കരുത്ത്‌ കൂടി കൊത്തിയെടുത്തു. പുതുവര്‍ഷപ്പുലരിയില്‍ ഗാസ തെരുവുകളില്‍ മരണം വിതച്ച്‌ ചീറിപ്പാഞ്ഞ ഇസ്‌റാഈല്‍ പോര്‍വിമാനങ്ങള്‍ ശൈഖ്‌ നിസാര്‍ റയ്യാന്‍ എന്ന കരുത്തുറ്റ് ശബ്‌ദത്തെ ഇല്ലാതാക്കിയെങ്കിലും ചെറുത്തുനില്‌പിന്റെ ഊര്‍ജം അണക്കാന്‍ ഇവയ്‌ക്കൊന്നുമാവില്ലെന്നത്‌ ഫലസ്‌ത്വീന്റെ ചരിത്രം.

2004ല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ്‌ സ്ഥാപക നേതാവ്‌ ശൈഖ്‌ അഹ്‌മദ്‌ യാസീനും റന്‍തീസിക്കും ശേഷം കൊല്ലപ്പെടുന്ന മുതിര്‍ന്ന ഹമാസ്‌ നേതാവാണ്‌ നിസാര്‍ റയ്യാന്‍. കഴിഞ്ഞ ഡിസംബര്‍ 27ന്‌ ആരംഭിച്ച ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്‌ത്വീനികക്കേറ്റ ഏറ്റവും വലിയ നഷ്‌ടവും സയണിസ്റ്റു കിങ്കരന്‍മാര്‍ക്കുണ്ടായ ഏറ്റവും വലിയ നേട്ടവുമാണ്‌ റയ്യാന്റെ മരണം. ഫലസ്‌ത്വീന്‍ ചെറുത്തുനില്‌പ്‌ പോരാട്ടങ്ങള്‍ക്കായി ജീവിതവും കുടുംബവും ഹോമിച്ചാണ്‌ റയ്യാന്‍ മരണം വരിച്ചത്‌. ജനുവരി ഒന്നിന്‌ വടക്കന്‍ ഗാസയിലെ ജബലിയ്യ അഭയാര്‍ഥി ക്യാംപിനു സമീപം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിസാര്‍ റയ്യാനൊപ്പം പൊലിഞ്ഞത്‌ പത്ത്‌ മക്കളും നാല്‌ ഭാര്യമാരും.

2001ലെ രണ്ടാം ഇന്‍തിഫാദയില്‍ സ്വന്തം മകനെ ചാവേറായി ഇസ്‌റാഈലിലേക്ക്‌ അയച്ച്‌ റയ്യാന്‍ സ്വതന്ത്ര്യപോരാട്ടത്തിന്‌ വീര്യംപകര്‍ന്നു. ഖുഷ്‌ കാതിഫ്‌ ഇലൈ സിനായില്‍ മകന്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ അഭിമാനം കൊള്ളുകയായിരുന്നു ഈ പിതാവ്‌. നിരവധി ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ സൂത്രധാരനായി പ്രവര്‍ത്തിച്ച റയ്യാന്റെ തലക്ക്‌ ഇസ്‌റാഈല്‍ കോടികളായിരുന്നു വിലയിട്ടിരുന്നത്‌. ഒടുവില്‍ ഒരു ടണ്‍ ബോംബുകള്‍ വര്‍ഷിച്ച്‌ ഇസ്‌റാഈല്‍ റയ്യാനെയും കുടുംബത്തെയും തുടച്ചുനീക്കി. എന്നാല്‍ പോരാട്ടങ്ങളുടെ ഭൂമിയില്‍ ഉദിച്ചുയരാന്‍ ഇനിയുമേറെ റയ്യാന്‍മാരും യാസീന്‍മാരും റന്‍തീസിമാരുമുണ്ടെന്നത്‌ കാലം തെളിയിച്ച സത്യം.

ശ്രീ 9/1/09  

എന്തു പറയണമെന്നറിയില്ല.... ഇതിനൊക്കെ എന്നാണ് ഒരു അവസാനം???

Prasanth. R Krishna 9/1/09  

മുന്‍പൊക്കെ മരിച്ചുകിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം കാണുമ്പോള്‍ തോന്നിയിരുന്ന ആ വികാരം ഇന്ന് ആരുടയിങ്കിലും ഒക്കെ മനസ്സില്‍ ഉണ്ടോ എന്ന് എനിക്ക് സംശയമാണ്. ഇന്ന് അവയൊക്കെ കാണുമ്പോള്‍ ഒരു മരവിപ്പുമാത്രമല്ലേ മന‍സ്സിലുള്ളൂ. ഗാസയില്‍ കൊന്നൊടുക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, അവര്‍ക്കുവേണ്ടി ഒരിറ്റുകണ്ണീര്‍ നമുക്കും പൊഴിക്കാം

ചന്ദ്രനെ വെല്ലും ഒളി ചിതറുന്നൊരു
തേജസ്സാര്‍ന്ന കുരുന്നു മുഖങ്ങള്‍
അരിഞ്ഞുവീഴ്തി വെന്നികൊടി നാട്ടു-
കയാണൊരു സാമ്രാജ്യത്തിന്‍ ക്രൂരമുഖം

ചോറും ചൂരും നല്‍കാം നീ നിന്‍
പേരും വേരു മുപേക്ഷിച്ചാല്‍
പകലുകളില്‍ നിന്‍ രാവുകളില്‍
പിന്നെ സ്വപ്‌ന കൂടുകള്‍ തീര്‍ക്കാം

ഇല്ലങ്കില്‍ നിന്‍ നെഞ്ചുതുളക്കും
അഗ്നികള്‍ തുപ്പും ഷെല്ലുകളാല്‍
അഗ്നി കുടിച്ചു മരിച്ചീടും നിന്‍
പിഞ്ചുടല്‍ ഞങ്ങള്‍ കീറിമുറിക്കും

വാഗ്‌ദത്ത ഭൂമിയിലെ ദൈവ്വങ്ങള്‍ക്കും ഭ്രാന്തുപിടിച്ചുവോ? അതൊ അവരും അന്ധരായോ?

നരിക്കുന്നൻ 9/1/09  

കുറ്റിയടിക്കാരൻ പറഞ്ഞപോലെ ആശ്വാസവാക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല.

വാചകമടിക്ക് പകരം നമ്മുടെ രാഷ്ട്ര നേതാക്കൾ ഈ ജനതക്ക് വേണ്ടി എന്തെങ്കിലും ചെയ്തെങ്കിലെന്ന് ആശിച്ച് പോകുന്നു.

മിന്നാമിനുങ്ങ്‌ 10/1/09  

ഫലസ്തീന്‍ / ഗാസയില്‍ നിന്നുള്ള എല്ലാ വാര്‍ത്തയും ചിത്രങ്ങളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുവയാണ്.

കുടുംബത്തോടൊപ്പം ചേരുന്ന ഓരൊ നിമിഷവും നമ്മെയൊക്കെ വല്ലാതെ സന്തോഷിപ്പിക്കുമ്പൊള്‍ സുഹയെപ്പോലുള്ള ഒത്തിരി അഭയാര്‍ത്ഥികളുടെ മനോവിഷമം നാം കാണാതെ പോകുന്നു.

പിറന്ന നാട് അന്യമായ,
കുടുംബം അതിര്‍ത്തിക്കപ്പുറത്തായ,
പുനസമാഗമം സ്വപ്നം മാത്രമായ,
ലോകത്തെമ്പാടുമുള്ള ഒത്തിരി
അഭയാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു,
ഈ പോസ്റ്റ്.

അവരുടെ ഹൃദയനൊമ്പരത്തില്‍
മനസ്സുകൊണ്ട് പങ്കുചേരുന്നു.

--മിന്നാമിനുങ്ങ്

Saji's blog spot 10/1/09  

നമ്മള്‍ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കുമ്പോള്‍...നമ്മുടെ വേദനകള്‍ ഒന്നുമല്ല എന്നാ സത്യം തിരിച്ചറിയുന്നു....

ബഷീര്‍ വെള്ളറക്കാട്‌ / pb 10/1/09  

എല്ലാവരും പങ്ക്‌ വെച്ചപോലെ ഇവിടെ ആശ്വാസ വചനങ്ങള്‍ ഒരു പകരമാവുന്നില്ല. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

വേദനിക്കുന്ന ഹൃദയങ്ങളുടെ പ്രാര്‍ത്ഥന നാഥന്‍ സ്വീകരിക്കട്ടെ.

Wafaa 10/1/09  

really superb..

അപ്പു 10/1/09  

എത്രയും വേഗം അവരുടെ നഷ്ടപ്പെട്ട മാതൃഭൂമി തിരിച്ചുകിട്ടാനും, അവിടെ സമാധാനം പുലരാനും നമുക്ക് ആഗ്രഹിക്ക്കാം. അത്രയല്ലേ പറ്റൂ.

സുല്‍ |Sul 10/1/09  

വാക്കുകളുടെ അര്‍ത്ഥങ്ങള്‍ അടര്‍ത്തിയെടുത്തു കളഞ്ഞ ഗാസയെപറ്റി ഇനി എന്തു പറയാന്‍. ഇവിടെ നമ്മുക്ക് പറയാനൊന്നുമില്ല പ്രാര്‍ത്ഥനകളല്ലാതെ. (അത്രത്തോളം കുടുങ്ങിക്കിടക്കുകയാണ് ഷണ്ഡ വല്‍കരിക്കപ്പെട്ട, ഞാനുനീയുമടങ്ങുന്ന ലോകം.)

-സുല്‍

ജിപ്പൂസ് 12/1/09  
This comment has been removed by the author.
ജിപ്പൂസ് 12/1/09  

കണ്ണു തുറക്കേണ്ടത് നാം ഉള്‍പ്പെടുന്ന സമൂഹം തന്നെയല്ലേ?
ഒരു സമൂഹം സ്വയം മാറ്റത്തിന്‌ തയ്യാറാവാത്തിടത്തോളം മാറ്റം സംഭവ്യമല്ലെന്നത്രെ വിശുദ്ധവാക്യം നാം ഓര്‍ക്കുക.

ഒപ്പം പ്രതിസന്ധികള്‍ക്കു മുന്‍പില്‍ ഉറച്ചു നില്‍ക്കാനുള്ള ശക്തി ദൈവം അവര്‍ക്കു നല്‍കട്ടെ എന്നു നമുക്ക് പ്രാര്‍ഥിക്കാം.

shihab mogral 12/1/09  

സുല്ലിണ്റ്റെ വാക്കുകളോട്‌ ചേരട്ടെ,...മനുഷ്യത്വം ഷണ്ഡീകരിക്കപ്പെട്ടയീ ലോകത്തില്‍ നമ്മുടെ മനസാക്ഷിയെങ്കിലും നന്‍മ കൊണ്ട്‌ നിറയട്ടെ. ദുഖിതരായ സഹോദരങ്ങള്‍ക്കുള്ള പ്രാര്‍ത്ഥന കൊണ്ടും..

അഗ്രജന്‍ 14/1/09  

അപ്പുവിന്റെ ഈ http://appoontelokam.blogspot.com/2009/01/blog-post.html പോസ്റ്റില്‍ എഴുതിയ കമന്റില്‍ നിന്നൊരു ഭാഗം ഇവിടെ ചേര്‍ക്കുന്നു... അല്ലതെന്തു പറയാന്‍...

"നമുക്ക് എന്തുചെയ്യാൻ കഴിയും!
ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാനുമാവില്ലല്ലോ... അതിനാൽ ഇസ്രായേലിന്റെ കരുണയ്ക്ക് വേണ്ടി തന്നെ വീണ്ടും കാത്തിരിക്കാം..."

[Shaf] 14/1/09  


കുറ്റ്യാടി,
അതെ അതിനെക്കാള്‍ വലുതെന്തുണ്ട്,,
മലയാളി..നന്ദി വിശദമായ കുറിപ്പിന്
ശ്രീ,
പ്രശാന്ത്,
നരിക്കുന്നന്‍,
മിന്നമിനുങ്,
സജി,
ബഷീര്‍ക്ക,
സുല്‍ ‘ജി,

വഫാ,
അപ്പു,
ജിപ്പു,
ഷിഹാബ് & അഗ്രൂ വളരെ നന്ദി

...പകല്‍കിനാവന്‍...daYdreamEr... 14/1/09  

പ്രാര്‍ത്ഥിക്കാം നമുക്കൊന്നായ് ... നിസ്സഹാരായ് നോക്കി നില്‍ക്കാന്‍ കഴിയില്ല സുഹൃത്തേ...!

B Shihab 23/1/09  

തീരം കാണാതെ അലയുന്ന കപ്പലിനെ പോലെ..!!ഫലസ്തീന്‍

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP