Monday, July 14, 2008

നാം എത്തിനില്‍ക്കുന്നത്..,

ഭയാനകരമായ അരക്ഷിതാവസ്ത്ഥയിലേക്ക് പടിയിറങ്ങികോണ്ടിരിക്കുകയാണ് നാം. മലയാള ദിനപത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന സംഭവവികാസങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നു എന്നു മാത്രമല്ല അവിശ്വസനീയവുമാണ്. സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു..പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി ലൈഗികവൃത്തിക്കുപയോഗിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു കാഴ്ചവെക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു സ്വന്തം പിതാവ്...! ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു തന്റെ ഭര്‍ത്താവ്, തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി നടക്കുന്ന യുവതിയെ ഒരു വര്‍ഷം തികയുമ്പോഴേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്യപെടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..

ചെറീയകുട്ടികളെ‍പോലും വേറുതെ വിടുന്നില്ല..വല്ലാതെ അലോസരപെടുത്തുന്നു ഈ സംഭവവികാസങ്ങള്‍. പൊതുവഴിയിലൂടെ ഭയമില്ലാതെ സ്വതന്ത്രയായി നടക്കാന്‍പോലും നമ്മുടെ സഹോദരിമാര്‍ക്ക് കഴിയുമോ..?ബസില്‍ യാത്രചെയ്യുന്ന സ്ത്രീയുടെ സാരിത്തുമ്പിലെ ദ്രാവകം രാസപരിശോധനക്കയക്കുന്ന നാണം കെട്ട ചുറ്റുപാടിലെത്തി നാം. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നവകാശപെടുന്ന നമ്മള്‍ , എന്ത് വിദ്യയുടെ കാര്യത്തില്‍ എന്ന ചോദ്യത്തിനു പ്രസക്തിവര്‍ദ്ദിച്ചുവരുന്നു...?! എന്തുകൊണ്ട് സ്ത്രീകള്‍ക്കുനേരെ അനുദിനം അക്രമങ്ങള്‍ വര്‍ച്ചു വരുന്നു...?


സ്ത്രീ കുടുംബത്തിന്റെ മാത്രം വിളക്കായിരുന്നില്ല സ്മൂഹത്തിന്റേതു കൂടിയായിരുന്നു. പിന്നീടവളെ പൊതുവഴിയിലെ വര്‍ണചിത്രങ്ങള്‍ക്ക് വശ്യഭംഗി പകരാന്‍ അവളുടെ നഗ്നമായ മേനിയെ ഉപയോഗിക്കാന്‍ തുടങ്ങി..കേവലം ചാണകം വില്‍ക്കാന്‍ വരെ സ്ത്രീയുടെ നഗ്നമേനിപ്രദര്‍ശിപ്പിക്കുന്നു..! വിവാഹസമയത്ത് മാത്രമല്ല മറ്റുപലയിടങ്ങളിലും സത്രീയെ വില്പനചരക്കാക്കി..ചാനലുകളില്‍ അവളുടെ സംസാരത്തിനും നാട്യത്തിനുമായി പ്രാധാന്യം.അവളോടുകിന്നരിക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി.


സംഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ജീവിതത്തെ ചിട്ടെപ്പെടുത്തുന്നതിനു പകരം ഈ അധ:പതനത്തിന്റെ കുഴിതോണ്ടാന്‍ സ്ത്രീ തന്നെ കാവല്‍നില്‍ക്കാന്‍ തുടങ്ങി ..ബര്‍ദുബായിലെതെരുവിലൂടെ നടക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വസ്ത്രം ശരീരം മറക്കാനെന്ന യാദാര്‍ത്ഥ്യത്തില്‍ നിന്ന് മാറി മറ്റു ശരീര ഭാഗങ്ങളിലെ നഗ്നതക്കുവശ്യഭംഗി പകരാന്‍ വേണ്ടി ഉപയോഗിക്കുന്ന വിരോധാഭാസം ! സ്ത്രീയുടെ സംസാരവും ആംഗ്യങ്ങളും വസ്ത്രധാരണ രീതികളും ഒരു പുരുഷനെ സ്വാധീനിക്കുന്നു എന്ന ആധുനികപഠനങ്ങള്‍ വ്യകതമാക്കുന്നു. ഒരു വ്യക്തി ഒരു തീരുമാനമെടുക്കുമ്പോള്‍ 85% താന്‍ കണ്ട കാഴ്ചകളും 13 % കേള്‍വികളും 1.5% സ്പര്‍ശവും 1.5% മണവും ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടത്രെ..! നാലുചുമരുകള്‍ക്കുള്ളില്‍ നാം തനിച്ചാകുമ്പോള്‍ വരുന്ന ചിന്തകള്‍ക്ക് ഈ കഴ്ചയുടെയും കേള്‍വിയുടെയും പങ്കുണ്ട്.നമ്മുടെ നിത്യജീവിതവുമായി ഈ പഠനത്തെ തട്ടിച്ചുനോക്കുന്നത് നന്നായിരിക്കും.


സ്ത്രീയാകട്ടെ തന്റെ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ കണ്ടറിയുകയും സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.അടുത്ത തലമുറയുടെ പിറവി അവളുടെ ഉദരത്തിലാണു കുടിക്കൊള്ളുന്നത്. നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു, ദ്രൌപതി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ വസ്ത്രം നല്‍കിയത് ശ്രീകൃഷ്ണനാണ്. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നല്ലരീതിയില്‍ പെരുമാറുന്നവനാണെന്ന് മുഹമ്മദ് നബി (സ).

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

------------------------------------------------------------------------------------

ഈ വിഷയത്തോട് ബ‌ന്ധപ്പെട്ട രണ്ടു വര്‍ത്താമാനങ്ങള്‍:-

ആറുപേര്‍ ബലാത്സംഗം ചെയ്ത് കുട്ടിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് അവളോടുള്ള സഹതാപം കൊണ്ടല്ല... കൂട്ട ബലാത്സംഗം ചെയത അവളെ കാണാനാണ് ”-ലാല്‍ ജോസ്

“ഒരാണും പെണ്ണും അടുത്ത മുറിയിലേക്ക് കയറിപ്പോയാല്‍ അവരിപ്പോള്‍ എന്തു ചെയ്യുകായാണെന്നാലോചിച്ച് അസ്വസ്തരായി കണ്ണുകൊണ്ട് ഉലാത്തുന്ന ഏക സ്മൂഹം മലായാ‍ളികള്‍ മാത്രമാണ് ”-ശിഹാബുദ്ദീന്‍ പോയ്ത്തുംകടവ്

24 comments:

Shaf 15/7/08  

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമീണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സ്മൂഹത്തെ ബോധമാകേണ്ട്തുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

സുല്‍ |Sul 15/7/08  

ഷഫി
കാര്യമാത്രപ്രസക്തമായ കാലിക പ്രാധാന്യമുള്ള ലേഖനം. സ്ത്രീകളെ വില്പനചരക്കാക്കിയിടത്തു നിന്ന് തുടങ്ങുന്നു ഈ അധപതനത്തിന്റെ ആരംഭം. സ്വന്തമായി വിറ്റ് പണംവാങ്ങി സുഖമായി കഴിയുന്നവരല്ല ഇതിന്റെ ഇരകളാകുന്നത് എന്ന ഒരു മറുപുറം കൂടിയുണ്ട്. ആത്മീയത കുറഞ്ഞു വന്ന് ഭൌതീകതയോടടുക്കുന്ന ഒരുസമൂഹത്തിന്റെ പരിശ്ചേദമാണ് കേരള സമൂഹം ഇപ്പോള്‍.

ചാനലുകള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതായാണ് കണ്ടു വരുന്നത്. ഇത്തരം വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലങ്ങളില്‍ ഇങ്ങനെയൊന്ന് നടന്നിരുന്നില്ല എന്ന് തറപ്പിച്ച് പറയാനുമാവില്ല... നമ്മള്‍ അറിയാതെ പോയിരിക്കാം. അന്നു നാം അറിഞ്ഞിരുന്നത് സൂര്യനെല്ലിയും, തങ്കമണിയും പോലെ വളരെ വാര്‍ത്താപ്രാധാന്യം കിട്ടിയിരുന്ന സംഭവങ്ങള്‍ ആയിരുന്നു എന്നു മാത്രം.

-സുല്‍

കുറ്റ്യാടിക്കാരന്‍ 15/7/08  

വളരെ നല്ല ലേഖനം ഷഫി.
നിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായി.


99 മാര്‍ക്ക്. (ആ ഒരു മാര്‍ക്ക് അക്ഷരത്തെറ്റിന് പോയി)

ശ്രീ 15/7/08  

“നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നല്ലരീതിയില്‍ പെരുമാറുന്നവനാണെന്ന് മുഹമ്മദ് നബി (സ)”

എല്ലാവരും ഇത് മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കട്ടെ!

പോസ്റ്റ് വളരെ നന്നായി, Shaf.

കരീം മാഷ്‌ 15/7/08  

എല്ലാ പീഠിപ്പിക്കപ്പെടുന്ന പെണ്ണിന്റെ കേസ്സിലും മറ്റൊരു പെണ്ണിന്റെ കൂടി സാന്നിദ്ധ്യം ഇന്നു വായിച്ചറിയുന്നു.
കോടാലിക്കൈ മരം തന്നെയാണു മരം വെട്ടാനും ഉപയോഗിക്കുന്നത്.
ആദ്യ ബോധവൽക്കരണം വീട്ടിനകത്തു തന്നെയാണു തുടങ്ങേണ്ടത്.
നല്ല ഒരു ചിന്തക്കു കാരണമാകുന്നു ഈ പോസ്റ്റ്.
തന്റെ മകനു മകളും കൂടണയാൻ വൈകുന്നതു അമ്മയാണാദ്യമറിയേണ്ടത്.
അച്ഛനാണു തടയേണ്ടത്.

Sharu.... 15/7/08  

കാലികപ്രാധാന്യമുള്ള വളരെ നല്ല ലേഖനം..... സമൂഹത്തില്‍ ഒരു നല്ല മാറ്റം പ്രതീക്ഷിക്കുന്നു. അല്ലാതെ ഇവിടെ ആരും രക്ഷപ്പെടില്ല

Sharu.... 15/7/08  

കാലികപ്രാധാന്യമുള്ള വളരെ നല്ല ലേഖനം..... സമൂഹത്തില്‍ ഒരു നല്ല മാറ്റം പ്രതീക്ഷിക്കുന്നു. അല്ലാതെ ഇവിടെ ആരും രക്ഷപ്പെടില്ല

ശെഫി 15/7/08  

“ഒരാണും പെണ്ണും അടുത്ത മുറിയിലേക്ക് കയറിപ്പോയാല്‍ അവരിപ്പോള്‍ എന്തു ചെയ്യുകായാണെന്നാലോചിച്ച് അസ്വസ്തരായി കണ്ണുകൊണ്ട് ഉലാത്തുന്ന ഏക സ്മൂഹം മലായാ‍ളികള്‍ മാത്രമാണ് ”-ശിഹാബുദ്ദീന്‍ പോയ്ത്തുംകടവ്

എത്ര ശരി, നല്ല കുറിപ്പ്

babu,  15/7/08  

good, here lies the real life,i think the major issue regrading this,we are loosing the strength of our relations,the relation between parents and children, between friends,we need to go to our old culture,living together with other relatives.now every one think about themselves.congrats,carry on

Shaf 15/7/08  

സുല്ലെ,
ശരിയാണ്..നമ്മള്‍ അറിയാതെ പോയിരിക്കാം,നന്ദി
കുറ്റ്യാടി,
മാര്‍ക്കിന്റെ കാര്യത്തില്‍ അര്‍ഹതപെട്ടതില്‍കൂടുതല്‍ എപ്പോഴും കിട്ടാറുണ്ട്. ഇവിടേയും അതുതന്നെ സംഭവിച്ചു.അക്ഷരതെറ്റുകള്‍ ശരിയാക്കാം. നന്ദി
ശ്രീ,
എല്ലാവരും മനസ്സിലാകട്ടെ..
മാഷെ,
വളരെ ശരിയാണ് അവസാന വരികള്‍
ശാരു,
രണ്ടു നന്ദി
ശെഫി,
മാതൃഭൂമിയിലെ ശിഹാബുദ്ദീന്‍ പോയ്ത്തുംകടവിന്റെ ലേഖനത്തില്‍ നിന്നും കിട്ടിയ വളരെ ശരി..നന്ദി
Babu,
am agree with u "we need to go to our old culture,living together with other relatives"
thanks

വല്യമ്മായി 15/7/08  

നല്ല കുറിപ്പ്.

അനൂപ്‌ കോതനല്ലൂര്‍ 16/7/08  

സ്ത്രിയെ വില്പന ചരക്കാക്കുന്ന ഉപഭോഗ സംസ്ക്കാരഠിനെതിരെയാണ് നാം ഉയര്‍ത്തെഴുന്നെല്ക്കേണ്ടത്

ഒരു സ്നേഹിതന്‍ 17/7/08  

സൂലിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോചിക്കുന്നു...

“ആറുപേര്‍ ബലാത്സംഗം ചെയ്ത് കുട്ടിയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുന്നത് അവളോടുള്ള സഹതാപം കൊണ്ടല്ല... കൂട്ട ബലാത്സംഗം ചെയത അവളെ കാണാനാണ് ”

“ഒരാണും പെണ്ണും അടുത്ത മുറിയിലേക്ക് കയറിപ്പോയാല്‍ അവരിപ്പോള്‍ എന്തു ചെയ്യുകായാണെന്നാലോചിച്ച് അസ്വസ്തരായി കണ്ണുകൊണ്ട് ഉലാത്തുന്ന ഏക സ്മൂഹം മലായാ‍ളികള്‍ മാത്രമാണ് ”

നൂറു വട്ടം ശരി....
ഇതിനൊരു മാറ്റമുണ്ടാകുമോ???

ദൈവത്തിന്റെ സ്വൊന്തം നാട് പോലും....

ഞാന്‍ കേരളക്കാരനാണ് എന്ന് പറയുന്നതു "അപമാനമായി" തോന്നുന്ന കാലം വിദൂരമല്ല....

പള്ളിക്കരയില്‍ 18/7/08  

താങ്കളുടെ ഉല്‍ക്കണ്ഠ പങ്കിടുന്നു...
ഈ ആസുരകാലത്ത്‌ ഇത്തരം ഓര്‍മ്മപെടുത്തലുകള്‍ ഏറെ പ്രസക്തം...

ഇത്തിരിവെട്ടം 20/7/08  
This comment has been removed by the author.
ഇത്തിരിവെട്ടം 20/7/08  

നല്ല ഓര്‍മ്മപ്പെടുത്തലുകളാണിത്. ഇനി കമ്പോള വത്കരിക്കാന്‍ ഒന്നും ശേഷിപ്പില്ല എന്ന അവസ്ഥ. വ്യക്തിബന്ധങ്ങള്‍ക്കും സ്നേഹബന്ധങ്ങളും വരെ പണത്തിന്റെ ഏറ്റക്കുറച്ചിലുകളാല്‍ തീര്‍മാനിക്കപ്പെടുന്ന അവസ്ഥ. സഹജീവിയോടുള്ള പുഞ്ചിരിയില്‍‍ പോലും തുടര്‍ന്ന് ലഭിക്കേണ്ട നേട്ടത്തിന്റെ കണക്കെടുപ്പ് ഒതുക്കുന്ന ദുരവസ്ഥ...

കമ്പോളവത്കരണത്തിന്റെ ഏറ്റവും വലിയ ഇര സ്ത്രീതന്നെ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. കലയിലും സാഹിത്യത്തിലും സ്പോര്‍ടിസിലും ‘ഗ്ലാമര്‍‘ എന്ന ഓമനപ്പേരില്‍ സ്ത്രിമേനി നിറച്ച് വളര്‍ത്തിയ ഈ ക്യാന്‍സറിന്റെ വിഷവിത്തുകള്‍ നാം അനുഭവിച്ച് തുടങ്ങിയിട്ടേ ഉള്ളൂ.

എന്നാലും എല്ലാം ന്യായീകരിക്കപ്പെടും. എതിര്‍ക്കുന്നവര്‍‍ ലോകം കാണാത്ത, കലയെ സ്നേഹിക്കാത്ത സാഹിത്യത്തെ മനസ്സിലാക്കാത്ത കായിക വിനോദങ്ങളെ അവഗണിക്കുന്ന പഴഞ്ചനാവും. പച്ചയായ ജീവിതം അറിയാത്ത പമ്പര വിഡ്ഡി...

ആശങ്കയില്‍ അര്‍ത്ഥമില്ല... നാം ജീവിക്കുന്ന ചുറ്റുപാട് വിഷലിപ്തമായിരിക്കുന്നു എന്ന് സത്യം മനസ്സിലാക്കുക... അത് നമ്മുടെ കുടുബത്തിലേക്കും സമൂഹത്തിലേക്കും വരാതെ സൂക്ഷിക്കാന്‍ കുറച്ച് സ്വാര്‍ത്ഥത കാണിക്കുക... കൂടെ പ്രാര്‍ത്ഥനയും.


ഷഫി - നല്ല ചിന്ത ... എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... പക്ഷേ തികച്ചും യാഥാസ്ഥികം... :)

'മുല്ലപ്പൂവ് 8/9/08  

നന്നയിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!!

Kichu $ Chinnu | കിച്ചു $ ചിന്നു 9/9/08  

നന്നായിട്ടുണ്ട്, എടപ്പാള്‍ക്കാരനാണല്ലേ? ഞങ്ങളും എടപ്പാള്‍ക്കാരാട്ടോ

ഹന്‍ല്ലലത്ത് ‍ 14/9/08  

"........ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം...."

അനാവശ്യമായ വാക് സമരങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഊര്‍ജ്ജം ചെലവഴിക്കുന്നവര്‍ അതിന്‍റെ ചെറിയ ഒരംശം അധ്വാനം സമൂഹ നന്മയ്ക്കു വേണ്ടി വിനിയോഗിച്ചാല്‍ തീരുന്നത്തെ ഉള്ളുനമ്മുടെ പ്രശ്നങ്ങള്‍....!

ഇടതു പക്ഷ ചായ്‌വ് മനുഷ്യ പക്ഷമെന്ന നിലയില്‍ ഞാന്‍ എഴുത്ത് കാരെയും സാംസ്കാരിക ജീവികളെയും കുറ്റപ്പെടുത്തുന്നില്ല...
എന്നാല്‍ ലാഭങ്ങളും സ്ഥാനങ്ങളും കൊതിച്ചു ഭരണ പ്രതിപക്ഷ ഭേദത്തോടെ മാത്രം പ്രതികരിക്കുന്ന കപട സാംസ്കാരിക വ്യാജന്മാരെ നാം തിരിച്ചറിയണം...
ബലാല്‍സംഗം ഇന്നു മുതലെടുപ്പിനുള്ള അവസരമാണ് പലര്‍ക്കും..

എന്നാണു ജനങ്ങള്‍ നീതി നടപ്പാക്കാന്‍ തുടങ്ങുക..?!
യഥാര്‍ഥ വിപ്ലവങ്ങള്‍ നാം മനസ്സുകളില്‍ നടത്തണം ആദ്യം..
അതാവട്ടെ സാമൂഹ്യ പരിവര്‍ത്തനത്തിന്‍റെ ആദ്യാക്ഷരി...

സ്ത്രീയെ കമ്പോളവത്കരിക്കുന്നത് എതിര്‍ക്കാതെ അഴിഞ്ഞാടാനുള്ള അവസരമാണ് ഫെമിനിസമെന്നു പ്രചരിപ്പിക്കുന്ന ചിലര്‍ സ്ത്രീ കച്ചവട ചരക്കിന്‍റെ ഇടനില ചരക്കു മാത്രമാകുന്നത് സ്ത്രീ സ്വാതന്ത്ര്യമാണോ എന്ന് കൂടി വിശദീകരിക്കുന്നത് നന്നാവും ..


സ്ത്രീ അവളുടെ സ്വത്വം തിരിച്ചറിയുക ആദ്യം....
ലൈംഗിക മനോരോഗം ബാധിച്ച ആളുകളെ കണ്ടെത്തി നമുക്കു മറ്റുള്ള കാര്യങ്ങള്‍
നേരെയാക്കാം ....
അല്ലാതെ വിലാപം ഒന്നിനും പരിഹാരമല്ലല്ലോ..
നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരികളും ഉള്ളതല്ലേ..?

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു

Aisibi 19/9/08  

മറക്കാനാഗ്രഹിച്ച എന്തൊക്കെയോ ഈ പോസ്റ്റ് ഓർമിപ്പിച്ചു.. ഞാൻ കോഴിക്കോട് ജയിലിലും വിയ്യൂർ ജയിലിലും കൌൺസിലറായി ജോലി ചെയ്തിരുന്നപ്പോൾ, ബലാത്സംഗ കേസുകൾ ഒരു പാട് കാണാറുണ്ടായിരുന്നു. ഒരോ കേസ് അറ്റൻഡ് കെയ്തു കഴിഞ്ഞാലും ദിവസങ്ങളോളം തളർന്നു പോകുമായിരുന്നു ഞാൻ. സ്വന്തം അച്ചനും ജ്യേഷ്ഠനും മുത്തച്ചനും അയൽക്കാരനും... ഒരു പാട് പ്രാവശ്യം എഴുന്നേറ്റ് നിന്ന് മുഖമടച്ച് ഒന്നു കൊടുക്കാൻ തോന്നിയിട്ടുണ്ട്. പക്ഷെ മനോരോഗികൾക്ക് അതു കൊണ്ട് ഒരു ഗുണവുമില്ല എന്നറിഞ്ഞു കൊണ്ട് അടക്കി പിടിക്കുന്നു. ഏറ്റവും നിരാശ അനുഭവപെടുന്നത്, അവരുടെ മുഖത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ എന്നോട് വീരസാഹസിക കഥ പോലെ അവരുടെ മ്ലേഛമായ പ്രവർത്തികൾ പറയുമ്പോഴാണ്. ഒരിക്കൽ ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ കോടതിയിൽ പോകാനായി കാത്ത് നിൽക്കുന്നവരുടെ ഇടയിൽ വളരെയധികം പ്രായം ചെന്ന, ഊന്നുവടിയിൽ പോലും കഷ്ടപ്പെട്ട് നിൽക്കുന്ന ഒരു ഉപ്പപ്പയെ കണ്ടു, ആ നിൽ‌പ്പ് കണ്ട് പാവം തോന്നിയ ഞാൻ അകത്ത് കേറി ഇരിക്കാൻ അനുവാദം കൊടുത്തു. കുശലാന്വേഷണങ്ങൾക്ക് ശേഷം ഞാൻ “കേസെന്താ ഉപ്പാപ്പാ” എന്നു ചോദിച്ചപ്പോൾ, പല്ലില്ലാത്ത മോണ കാണിച്ച് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു, “അടുത്ത് വീട്ടിലെ മോളെ ഞാൻ മടീലിരുത്തിയതിനാ..”
പിന്നെ പേപ്പറിലൊക്കെ വലിയ വാർത്തയായി വന്ന ഒരു 5 വയസ്സുകാരിയുടെ റേപ്പ്.. പ്രതി ഒരു 18 വയസ്സുകാരൻ. ഈ 5 വയസ്സുകാരി, ഇവന്റെ പെങ്ങളുടെ കൂടെ കളിക്കാൻ വരുന്ന കൊച്ച്! ദിവസങ്ങളായി മിഠായിയും വാങ്ങീ വെച്ച് ഇവൻ കാത്തിരിക്കുന്നു. എല്ലാരും കല്ല്യാണത്തിനു പോയ തക്കം നോക്കി ഇവൻ ആ കൂട്ടിയെ റേപ്പ് ചെയ്തു, ആ പ്രവർത്തി കണ്ടു കൊണ്ട് കേറി വന്നത് ആ പെൺകുട്ടിയുടെ അച്ചൻ! ദിവസങ്ങളോളം എനിക്ക് ചെറിയ കുട്ടികളേയും ആണുങ്ങളേയും ഒരുമിച്ച് കാണുമ്പോൾ ഒരു അറപ്പായിരുന്നു.

ഇതൊക്കെ വലിയ വലിയ പീഡനങ്ങൾ, എല്ലാ പെൺക്കുട്ടികളും അനുഭവികുന്ന ചെരിയ തൊടലും തലോടലും ഇപ്പോഴും ബാക്കി നിൽക്കുന്നു. ഞാനും അറിയാത്ത പ്രായത്തിൽ കുടുംബത്തിൽ നിന്നും, അയൽക്കാരിൽ നിന്നും, എന്നെ “ഉപ്പാപ്പ” “അങ്കിൾ” എന്നൊക്കെ പരിചയപെടുത്തി തന്ന ലോഗ്യക്കാരിൽ നിന്നും ഒക്കെ അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ഗ്രൂപ്പ് കൌൻസിലിങ്ങ് സെഷണിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ, അതിലുള്ള എല്ലാ പെൺക്കുട്ടികളൂം (30-ൽ അധികം) അവർ അറിയുന്ന പെൺക്കുട്ടികളൂം “പീഡനം” അനുഭവിചിട്ടുണ്ട്. “പക്ഷെ ആരോട് പറയും ചേച്ചി? അയ്യേ...”

B Shihab 29/10/08  

കാലിക പ്രാധാന്യമുള്ള ലേഖനം.

Deepa 11/11/08  

kali kaaalam allathentha?

[Shaf] 16/11/08  

വല്യമായി,അനൂപ്,സ്നേഹിതന്‍,പള്ളികരയില്‍,ഇത്തിരി,
നന്ദി..
മുല്ലപ്പൂവ്, നന്ദി ആ സുഗന്ധം ഇവിടെയും വിതറിയതിന്..
കിച്ചു ചിന്നു..നാട്ടുകാരാ.. വളരെ സ്ന്തോഷം..
ഹന്‍ല്ലത്ത് നല്ലചിന്ത...നന്ദി വായിച്ചതിനും കമന്റിയതിനും...പിന്നെ ‘വിലാപം’ പരിഹാരമല്ല പലപ്പോഴും പരിഹാരങ്ങള്‍ ഉണ്ടായത് വിലാപങ്ങളില്‍നിന്നാണ്..
ഐശിബി..വലാതെ നോമ്പരപെടുത്തുന്നു നിങ്ങളുടെ അനുഭവങ്ങള്‍ എവിടെപോയ് അവസാനിക്കുമാവോ ഇതെല്ലാം....എങ്ങനെ ഇത്ര അധ:പതിക്കാന്‍ കഴിയുന്നു മനുഷ്യന്..?

ഷിഹാബ്ക്ക ദീപാ‍ാ നന്ദിട്ടോ..

ബഷീര്‍ വെള്ളറക്കാട്‌ / pb 6/1/09  

തിരിച്ചറിവുകള്‍ ഉണ്ടാവട്ടെ

ഒരു സമൂഹത്തിന്റെ പുരോഗതി യും അഭിമാനവും ഇന്ന് വികലാമായ നിര്‍വചനങ്ങളിലൂടെ സഞ്ചരിക്കുന്ന അവസ്ഥയില്‍ യാതാസ്ഥിക (?) ചിന്തകള്‍ തന്നെ അഭികാമ്യം.

About This Blog

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP